ഇടുക്കി സ്വദേശിയായ 50 വയസ്സുള്ള ഒരു സ്ത്രീയില്‍ ഹിസ്ട്രക്ടമി+ ബൈലാറ്ററല്‍ സാല്‍ഫിന്‍ഗോ ഊഫ്രക്ടമി എന്ന ശസ്ത്രക്രിയ നടത്തി. ഗര്‍ഭാശയ ഫൈബ്രോയിഡുകള്‍ അസാധാരണമല്ല. എന്നാല്‍ ഈ കേസില്‍ പ്രത്യേകിച് വെല്ലുവിളി ഉയര്‍ത്തിയത് ട്യൂമറിന്‍ററെ വലിപ്പവും രോഗിയുടെ രോഗാവസ്ഥയും ആണ്.
രോഗിയുടെ ഗര്‍ഭാശയത്തില്‍ ഉണ്ടായിരുന്ന ട്യൂമറിന് 2.2 കിലോഗ്രാം ഭാരമുണ്ടായിരുന്നു. കൂടാതെ ഈ രോഗിക്ക് റുമാറ്റിക് ഹൃദ്രോഗം, ഗുരുതരമായ മിട്രല്‍ സ്റ്റെനോസിസ് (ഹൃദയത്തിലെ മിട്രല്‍ വാല്‍വിന്‍റ്റെ ചുരുങ്ങല്‍), ഗുരുതരമായ PAH (പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന്‍), BMV (ബലൂണ്‍ മിട്രല്‍ വാൽവ്‌ലോപ്ലാസ്റ്റി) 2018 - ലും പിന്നീട് 2021 - ല്‍ മിട്രല്‍ വാല്‍വ് മാറ്റിവക്കല്‍ ശസ്ത്രക്രിയ തുടങ്ങിയവ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. ഈ രോഗി പ്രോസ്തെറ്റിക് വാല്‍വിന്‍റ്റെ സുഗമമായ പ്രവര്‍ത്തനത്തിനായി ആന്‍റികൊയാഗുലന്‍റ് മരുന്നുകള്‍ കഴിക്കുന്നത് കാരണം രോഗിക്ക് ധാരാളം രക്ത്സ്രാവമുണ്ടാകാം, ഇത് ശസ്ത്രക്രിയയില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായിരിന്നു. ആന്‍റികൊയാഗുലനന്‍ററുകള്‍ കൃത്യമായി കൈകാര്യം ചെയുന്നതിനും ഒപ്റ്റിമൈസ് ചെയുന്നതിനും ഡോകടര്‍ സജി സുബ്രമണ്യന്‍ ഇന്‍റര്‍വെന്‍ഷന്‍ കാര്‍ഡിയോളജിസ്റ്റ്) ന്‍റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജി ടീമിനെ ഉള്‍പ്പെടുത്തി, സങ്കീര്‍ണതകളൊന്നുമില്ലാതെ ശസ്ത്രക്രിയ വിജയകരമായി നടത്തി. രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്മാര്‍ജ് ചെയ്തു. മുഴുവന്‍ മെഡിക്കല്‍ ടീമിന്‍റെയും വൈദഗ്ധ്യവും അര്‍പ്പണബോധവും ഈ വിജയകരമായ ഫലത്തിന് നിര്‍ണായകമായിരുന്നു. സിസ്റ്റര്‍ ഡോ.ജാന്‍സി ട്രീസ (ഗൈനക്കോളജിസ്റ്റ്), ഡോ.വിഷ്ണുപ്രിയ (ഗൈനക്കോളജിസ്റ്റ്), ഡോ.ഹാന്‍സ് (അനസ്തേഷ്യോളജിസ്റ്റ്), ഡോ.നബീല്‍ (അനസ്തേഷ്യോളജിസ്റ്റ്), സിസ്റ്റര്‍ ഡാമിയന്‍, സ്റ്റാഫ് നഴ്സ് ബ്ലസി, സ്റ്റാഫ് നഴ്‌സ് ബെന്യ, സിസ്റര്‍ ജാസ്മി എന്നിവര്‍ ടീമില്‍ ഉണ്ടായിരുന്നു.